ബേപ്പൂർ ബസ് സമരം മൂന്നാം ദിവസ​ത്തിലേക്ക്​; യാത്രാദുരിതം തുടരുന്നു

ബേപ്പൂർ: ബേപ്പൂര്‍ റൂട്ടിൽ സർവിസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ തൊഴിലാളികൾ തിങ്കളാഴ്ച തുടങ്ങിയ അനിശ്ചിതകാല സമരം മ ൂന്നാം ദിവസത്തിലേക്ക് കടന്നു. എന്നാൽ ഫറോക്ക്, കൊണ്ടോട്ടി ഭാഗങ്ങളിലേക്കുള്ള ബസുകൾ സമരരംഗത്തില്ലാത്തതിനാൽ പതിവുപോലെ സർവിസ് നടത്തുന്നുണ്ട്. പണിമുടക്കിൽ 52 ബസുകൾ പങ്കെടുക്കുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയും വൈകിയുമാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. സമരം ബേപ്പൂർ മത്സ്യബന്ധന മേഖലയെയും വ്യാപാരികളെയും ഹോട്ടലുകളെയും കാര്യമായി ബാധിച്ചു. ബേപ്പൂർ പുലിമുട്ടിൽ വിനോദസഞ്ചാരികൾ കുറഞ്ഞു. ചാലിയം ഭാഗത്തുള്ളവർ എളുപ്പത്തിൽ കോഴിക്കോട്ടെത്താൻ ജങ്കാർ കടന്നുള്ള യാത്രയും ബസ് പണിമുടക്കിനാൽ ഉപേക്ഷിച്ചു. അധികൃതർ എത്രയും വേഗം ഇടപെട്ടു പ്രശ്നത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റീജനൽ ട്രാൻസ്പോർട്ട് കമീഷണറുടെ സാന്നിധ്യത്തിൽ ബുധനാഴ്ച ചർച്ചക്ക് വിളിച്ചതായി തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു. സമരത്തോടനുബന്ധിച്ച് ബേപ്പൂർ ബസ്സ്റ്റാൻഡിൽ തൊഴിലാളികൾ കഞ്ഞി വിതരണം നടത്തി. വേതനവർധന അനുവദിക്കാത്ത ബസുടമകളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.