കുട്ടനാട്ടിലെ കുഞ്ഞെഴുത്തിന്​ മാവൂർ ബി.ആർ.സിയുടെ 'എഴുത്തോല'

കോഴിക്കോട്: പ്രളയബാധിത സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മാവൂർ ബി.ആർ.സി കുട്ടനാട്ടിലെ കുഞ്ഞുങ്ങൾക്ക് പഠന പിന്തുണയുടെ ഭാഗമായി 'എഴുത്തോല' നോട്ട്ബുക്കുമായി നടക്കാവിലുമെത്തി. ഭിന്നശേഷിക്കാരായ കുട്ടികളുെട അമ്മമാർ നിർമിച്ച 'എഴുത്തോല' നോട്ട്ബുക്ക് ഇനിമുതൽ കുട്ടനാട്ടിലെ കുട്ടികളുടെ കുഞ്ഞെഴുത്തിന് സാക്ഷിയാകും. ബി.ആർ.സി ട്രെയിനർ മുഹമ്മദ് മുട്ടത്തിൽനിന്ന് യു.ആർ.സി നടക്കാവ് ബി.പി.ഒ വി. ഹരീഷ്, ഡി.പി.ഒ ഷാജി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ആബിദ, മൻസൂർ, ശാക്കിറ പെരുമണ്ണ എന്നിവർ പെങ്കടുത്തു. മാവൂർ ബി.ആർ.സി പരിധിയിലെ വിവിധ വിദ്യാലയങ്ങൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇതിനകം ആറായിരത്തോളം 'എഴുത്തോല' നോട്ട്ബുക്കുകൾ വിതരണം ചെയ്തിട്ടുണ്ട്. അമ്മമാരുടെ ശാക്തീകരണ പരിപാടിയുടെ ഭാഗമായി നോട്ട്ബുക്ക് നിർമാണം, പേപ്പർ പേന, ചൂടികൊണ്ടുള്ള ഉൽപന്നങ്ങൾ എൽ.ഇ.ഡി ബൾബ് നിർമാണം തുടങ്ങി വിവിധ പരിശീലന പ്രവർത്തനങ്ങൾ 'സായന്തനവേദി'യുടെ കീഴിൽ നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.