കോഴിക്കോട്: പാവങ്ങാട് റെയിൽവേ മേൽപാലം നിർമാണത്തോടനുബന്ധിച്ചുള്ള അേപ്രാച്ച് റോഡ് നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗതിയിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട് സെൻറിന് ആറു ലക്ഷം രൂപ തോതിൽ ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചതായി എം.കെ. രാഘവൻ എം.പി അറിയിച്ചു. റെയിൽവേയുടെ ഭാഗത്തുനിന്നുമുള്ള നടപടികൾ കഴിഞ്ഞ് പാലം നിർമാണം പൂർത്തിയായെങ്കിലും അേപ്രാച്ച് റോഡ് നിർമാണത്തിനായുള്ള ഭൂമിയേറ്റെടുക്കലും വിലയും സംബന്ധിച്ചുള്ള വിഷയത്തെ തുടർന്ന് നടപടികൾ നീണ്ടുപോകുകയായിരുന്നു. മത്സ്യബന്ധന മേഖലകളായ പുതിയാപ്പ, വെള്ളയിൽ തുടങ്ങിയ പ്രദേശങ്ങളെ കോഴിക്കോട് നഗരത്തോട് ബന്ധിപ്പിക്കുന്ന പദ്ധതി ഈ മേഖലകളിലുള്ള തിരക്കിനെ ഒരു പരിധിവരെ ഇല്ലായ്മചെയ്യുമെന്നും പദ്ധതി മേഖലയിലെ വികസനത്തിന് ആക്കംകൂട്ടുമെന്നും എം.പി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.