ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചു

ഫറോക്ക്: ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഫറോക്ക് താലൂക്ക് ആശ ുപത്രിയിലെ ഡയാലിസിസ് സ​െൻറർ പ്രവർത്തിച്ചു തുടങ്ങി. ഒരു ഷിഫ്റ്റിൽ ആറു പേർക്ക് വീതം ഡയാലിസിസ് ചെയ്യാൻ സഹായകമാകുന്ന ഏഴ് ഡയാലിസിസ് മെഷീനുകളാണുള്ളത്. മുനിസിപ്പാലിറ്റിയിലെ 19 ഡിവിഷനിലെ വാഴിയോടൻ ബിജേഷിനാണ് (33) ആദ്യമായി ഡയാലിസിസ് ചികിത്സ നൽകിയത്. ആശുപത്രിയിലെ ചികിത്സ സൗകര്യങ്ങൾക്കായും സഹായങ്ങൾക്കായും മൂന്ന് ടെക്നിഷൻസ്, മൂന്ന് ശുചീകരണ തൊഴിലാളികൾ, മൂന്ന് സ്റ്റാഫ് നഴ്സ് എന്നിവരെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഒരാഴ്ചയിൽ 12 പേർക്ക് വീതവും രണ്ട് ഷിഫ്റ്റുകളായാൽ 24 പേർക്കും ഡയാലിസിസ് നടത്താനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.