കോഴിക്കോട്: പ്രളയാനന്തര കേരളത്തിെൻറ പുനഃസൃഷ്ടിക്കായി കേരള സർക്കാർ പുറത്തിറക്കിയ നവകേരള ലോട്ടറി കുടുംബശ്രീ മുഖനയുള്ള ടിക്കറ്റ് വിൽപനയുടെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. ജില്ലയിലെ സി.ഡി.എസുകൾക്കുവേണ്ടി മണിയൂർ സി.ഡി.എസ് ചെയർപേഴ്സൻ എം.എം. സജ്ന ടിക്കറ്റുകൾ ഏറ്റുവാങ്ങി. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല ലോട്ടറി ഓഫിസർ പി. മനോജ്, ബാലകൃഷ്ണൻ, അസി. ജില്ലാമിഷൻ കോഓഡിനേറ്റർമാരായ ടി. ഗിരീഷ്കുമാർ, പി.എം. രാജീവൻ, എസ്.വി.ഇ.പി സ്റ്റേറ്റ് േപ്രാഗ്രാം മാനേജർ രാഹുൽ, റിസോഴ്സ്പേഴ്സൻ ഷീബ എൽദോസ് എന്നിവർ സംസാരിച്ചു. അസി. ജില്ലാമിഷൻ കോഓഡിനേറ്റർ ക്ഷേമ കെ. തോമസ് സ്വാഗതവും ബ്ലോക്ക് കോഒാഡിനേറ്റർ ലിബിൻ അജയഘോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.