മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിൽ വിവിധോ​േദ്ദശ്യ കെട്ടിടത്തിന് തറക്കല്ലിട്ടു

കോഴിക്കോട‌്: പ്രിസം പദ്ധതിക്കു കീഴിൽ മെഡിക്കൽ കോളജ‌് കാമ്പസ‌് ഗവ.ഹയർ സെക്കൻഡറി സ‌്കൂളിൽ നിർമിക്കുന്ന വിവിധോദ്ദേശ്യ കെട്ടിടത്തിന് സ‌്പീക്കർ പി. ശ്രീരാമകൃഷ‌്ണൻ തറക്കല്ലിട്ടു. എ. പ്രദീപ‌്കുമാർ എം.എൽ.എ കേരളത്തിലെ പൊതുവിദ്യാഭ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ അംബാസഡറായി മാറിയെന്ന‌് സ‌്പീക്കർ പറഞ്ഞു. സർക്കാർ സ‌്കൂളുകളെക്കുറിച്ചുള്ള പരമ്പരാഗത രീതികൾ പൊളിച്ചെഴുതാൻ അദ്ദേഹം നേതൃത്വം നൽകുന്നു. നടക്കാവ‌് സ‌്കൂളും കാമ്പസ‌് സ‌്കൂളും അടക്കം 10 സ‌്കൂളുകൾ എം.എൽ.എയുടെ ഇടപെടലിൽ മാറുകയാണ‌്. സർക്കാർ സ‌്കൂളുകളിലേക്ക‌് കുട്ടികളുടെ ഒഴുക്ക‌് തുടങ്ങിയെന്നും സ‌്പീക്കർ കൂട്ടിച്ചേർത്തു. എ. പ്രദീപ‌്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സമാഹരിച്ച 2.37 ലക്ഷം രൂപ പ്രധാനാധ്യാപക​െൻറ ചുമതലയുള്ള പി. മുരളീധരൻ, പി.ടി.എ പ്രസിഡൻറ് സി.എം. ജംഷീർ, സ‌്കൂൾ ലീഡർ വൈഷ‌്ണവ‌് എന്നിവർ സ്പീക്കർക്ക‌് കൈമാറി. താൽക്കാലിക ജീവനക്കാരി തുളസിയും സംഭാവന നൽകി. പുതിയ യൂനിഫോം ഡെപ്യൂട്ടി മേയർ മീര ദർശക‌് കൈമാറി. കൗൺസിലർമാരായ ഷെറീന വിജയൻ, എം.എം. പത്മാവതി, ഡി.ഇ.ഒ മിനി, മെഡിക്കൽ കോളജ‌് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ആർക്കിടെക്ട് വിനോദ‌് സിറിയക‌്, രേഖ നമ്പ്യാർ, സബിത, കെ.എച്ച‌് ഷാനു എന്നിവർ സംസാരിച്ചു. കിഫ്ബി മുഖേന സർക്കാർ അനുവദിച്ച 5.39 കോടി രൂപ ഉപയോഗിച്ചാണ‌് പുതിയ കോംപ്ലക‌്സ‌് നിർമാണം. ആയിരം പേർക്ക‌് ഇരിക്കാവുന്ന ഓഡിറ്റോറിയം, ബാസ‌്കറ്റ്ബാൾ കോർട്ട‌്, ആധുനിക അടുക്കള, ഡൈനിങ‌് ഹാൾ എന്നിവ ഉൾക്കൊള്ളുന്നതാണ‌് കോംപ്ലക‌്സ‌്. ഒരുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാമെന്നാണ‌് പ്രതീക്ഷ. 15 കോടിയുടെ വികസന പദ്ധതികളാണ‌് സ‌്കൂളിൽ നടപ്പാക്കുന്നത്. മികച്ച ക്ലാസ‌് മുറികളും ലാബും കാൻറീനും മൈതാനവും ഓഡിറ്റോറിയവും ഉണ്ടാകും. 35 ക്ലാസ് മുറികൾ ഇതിനകം ഹൈടെക് ആയി. മെഡിക്കൽ കോളജി​െൻറ നേതൃത്വത്തിൽ സയൻസ‌് ലാബ‌ും ഒരുങ്ങുന്നുണ്ട്. 50 ലക്ഷം രൂപ ചെലവിൽ കളിസ്ഥല നവീകരണം കൂടി പൂർത്തിയാകുന്നതോടെ സ‌്കൂളി​െൻറ മുഖച്ഛായ തന്നെ മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.