'കോളജ് റോഡിലെ പൊടിശല്യത്തിന് പരിഹാരമുണ്ടാക്കണം'

രാമനാട്ടുകര: പൈപ്പ് ലൈൻ പണികൾക്കുവേണ്ടി രാമനാട്ടുകര ഫാറൂഖ് കോളജ് റോഡ് വെട്ടിപൊളിച്ചത് നാട്ടുകാർക്കും വ്യാപാരികൾക്കും വലിയ പ്രയാസം ഉണ്ടാക്കുന്നു. തിരക്കുപിടിച്ച റോഡിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കടകളിലേക്ക് പൊടിപറക്കുന്നതിനാൽ സാധനങ്ങൾ കേടുവരുന്ന അവസ്ഥയാണ്, വില്ലേജോഫിസിലും സമീപത്തെ പള്ളിയിലും വലിയ പ്രയാസമാണ്. പ്രശ്ന പരിഹാരം വൈകിയാൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന് വ്യാപാരികൾ പറഞ്ഞു. മുനിസിപ്പൽ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ വ്യാപാരികളുമായി ചർച്ച നടത്തി, വ്യാപാരി നേതാക്കളായ അലി പി. ബാവ, പി.എം. അജ്മൽ, പാച്ചീരി സൈതലവി, സി. ദേവൻ, ടി. മമ്മദ് കോയ, കെ. മുഹമ്മദലി, കെ.വി. മഷ്ഹൂദ് എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.