കോഴിക്കോട്: അഖില കേരള വിശ്വകർമ മഹാസഭ കോഴിക്കോട് താലൂക്ക് യൂനിയെൻറ നേതൃത്വത്തിൽ നടന്ന എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻകുട്ടി മംഗലക്കാട്ട്, രാഘവൻ കുട്ടമ്പൂർ, മാധവൻ വേളൂർ കുന്ദമംഗലം, സുധീർ കടലുണ്ടി എന്നിവെര ആദരിച്ചു. 'സംഘടന: നേട്ടങ്ങളും പ്രാധാന്യവും' വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. അപ്പുക്കുട്ടിയും 'മഹിള പ്രാധാന്യം' വിഷയത്തിൽ മഹിളസംഘം സംസ്ഥാന ട്രഷറർ ഷീല ഗോപിയും ക്ലാസെടുത്തു. സുരേന്ദ്രൻ കൂമുള്ളി, ടി.പി. ശ്രീധരൻ ചമൽ, പി. അരവിന്ദാക്ഷൻ, എം.കെ. ജനാർദനൻ, എം. വേണുഗോപാൽ, ഇ.പി. വാസുദേവൻ, മാധുരി, ദേവരാജൻ, മനോമോഹൻ, സുമതി രാമദാസ്, പ്രിയ അനൂപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് യൂനിയൻ െസക്രട്ടറി ടി.പി. അനൂപ്കുമാർ സ്വാഗതവും ട്രഷറർ കെ.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.