ജിൻസണിനെ തേടി അർജുനയും; നാട് ആഹ്ലാദത്തിമിർപ്പിൽ

പേരാമ്പ്ര: ചക്കിട്ടപാറയിൽനിന്ന് ഏഷ്യൻ വൻകര കീഴടക്കിയ ജിൻസൺ ജോൺസണിെന കായിക ബഹുമതികളിലൊന്നായ അർജുന അവാർഡും തേ ടിയെത്തിയത് നാടിനെ ആഹ്ലാദത്തിലാക്കി. പി.ടി. ഉഷക്കുശേഷം അത്ലറ്റിക്സിൽ കോഴിക്കോട് ജില്ലയിൽനിന്ന് അർജുന നേടുന്ന താരമാണ് ജിൻസൺ. ജകാർത്തയിൽ നടന്ന ഏഷ്യൻ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജിൻസൺ 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയാറെടുപ്പ് തുടങ്ങി. അർജുന അവാർഡ്‌ വിവരമറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ജിൻസണി​െൻറ ചക്കിട്ടപാറയിലെ വീട്ടിലെത്തി. കോഴിക്കോടുനിന്നു തിങ്കളാഴ്ച രാത്രി തിരിച്ചെത്തിയ ജിൻസണിനെ സ്വീകരിക്കാൻ ചക്കിട്ടപാറ ഗ്രാമം മുഴുവൻ വീട്ടിെലത്തി. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. പൊന്നാട അണിയിച്ചു. ആദ്യകാല കോച്ച് കെ.എം. പീറ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, ഉൾപ്പെടെയുള്ളവരെത്തി അനുമോദനമറിയിച്ചു. പിതാവ് ജോൺസണും മാതാവ് ഷൈലജയും ഉൾപ്പെടെയുള്ള ബന്ധുക്കളും ജിൻസണി​െൻറ നേട്ടത്തിൽ ഏറെ ആഹ്ലാദത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.