ഗുണ്ടാപിരിവ്​: സി.പി.എം ബ്രാഞ്ച്​ ​െസക്രട്ടറിയെ പുറത്താക്കി

താമരശ്ശേരി: കോഴിമാലിന്യം കയറ്റി വന്ന വാഹന ഉടമയിൽനിന്ന് ഗുണ്ടാപിരിവ് നടത്തിയെന്ന പരാതിയെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ ചുങ്കം സി.കെ. നവാസിനെ അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് പുറത്താക്കി. സി.പി.എം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് കോഴിമാലിന്യം കയറ്റി െകാണ്ടുപോയ വാഹന ഉടമയിൽനിന്ന് 10,000 രൂപ ഗുണ്ടാപിരിവ് നടത്തിയെന്നായിരുന്നു പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.