തിരുവമ്പാടി തൊണ്ടിമ്മലിൽ ബിയർ പാർലറിന് വീണ്ടും നീക്കം തുടങ്ങി

തിരുവമ്പാടി: പഞ്ചായത്തിലെ തൊണ്ടിമ്മൽ വാർഡിൽ ബിയർ പാർലർ തുടങ്ങാൻ വീണ്ടും നീക്കം. കെ.ഡി.ടി.സിയുടെ റസ്റ്റാറൻറിനു അനുമതി നൽകാനുള്ള അപേക്ഷ വെള്ളിയാഴ്ച ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമർപ്പിച്ചു. രണ്ടുവർഷം മുമ്പ് ബിയർ പാർലർ തുടങ്ങാൻ ശ്രമിച്ച അതേ കെട്ടിടത്തിൽ തന്നെയാണ് റസ്‌റ്റാറൻറിനും അപേക്ഷ നൽകിയിരിക്കുന്നത്. അന്ന് നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അപേക്ഷ ഗ്രാമപഞ്ചായത്ത് പരിഗണിച്ചിരുന്നില്ല. ഇപ്പോൾ മദ്യശാലകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി.) ആവശ്യമില്ലാത്തതിനാൽ തുടങ്ങുന്നത് ബിയർ പാർലർ തന്നെയാണെന്ന സംശയത്തിലാണ് നാട്ടുകാർ. റസ്റ്റാറൻറ് തുറന്നാൽ ബിയർ പാർലറിനുള്ള അനുമതി നേടിയെടുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമുണ്ടാകില്ല. അതേസമയം, റസ്‌റ്റാറൻറിനുള്ള അപേക്ഷ മതിയായ കാരണങ്ങളില്ലാതെ നിരസിക്കാൻ ഗ്രാമപഞ്ചായത്തിനും കഴിയില്ല. തിരുവമ്പാടി-അഗസ്ത്യൻമുഴി റോഡിലെ തൊണ്ടിമ്മലിൽ ഉൾപ്രദേശത്ത് റസ്‌റ്റാറൻറിന് ഒരു സാധ്യതയുമില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ, ഇതു മദ്യശാല തുടങ്ങാനുള്ള നീക്കമാണെന്ന വിശ്വാസത്തിലാണിവർ. വിനോദസഞ്ചാരവുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശമാണ് തൊണ്ടിമ്മൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.