ആയുർവേദ ആശുപത്രി റോഡ് ഉദ്ഘാടനം

ഓമശ്ശേരി: കൂടത്തായി ഗവ. ആയുർവേദ ആശുപത്രിയിലേക്കുള്ള റോഡ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.പി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സക്കീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാത്തിമ വടക്കിനികണ്ടി, ഗ്രാമപഞ്ചായത്തംഗം ടി.ടി. മനോജ് കുമാർ, കെ. ബാലൻ, കെ.പി. അഹമ്മദ്കുട്ടി, സി.കെ. ആലിക്കുട്ടി, സി.കെ. കുട്ടിഹസ്സൻ, വി. ദേവദാസൻ, പി.സി. മോയിൻകുട്ടി, എം.ബി. അഭയൻ എന്നിവർ സംസാരിച്ചു. കരുണാകരൻ മാസ്റ്റർ സ്വാഗതവും എം. ശ്രീധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.