പുസ‌്തക പ്രകാശനം

കോഴിക്കോട‌്: സാഹിത്യ അക്കാദമി വൈസ‌് പ്രസിഡൻറ് ഡോ. ഖദീജ മുംതാസി​െൻറ 'പ്രണയം ലൈംഗികത സ‌്ത്രീവിമോചനം' എന്ന പുസ‌്തകം പ്രകാശനം ചെയ‌്തു. യു.കെ. കുമാരൻ കവിത ജി. ഭാസ‌്കരന‌് നൽകി പ്രകാശനം നിർവഹിച്ചു. സ‌്ത്രീകൾ എല്ലാം തുറന്നുപറയുന്ന കാലമാണിതെന്ന‌ും സ‌്ത്രീകളുടെ യഥാർഥ വ്യഥ ഇൗ പുസ‌്തകം പുറത്തറിയിക്കുമെന്നും യു.കെ. കുമാരൻ പറഞ്ഞു. 13 ലേഖനങ്ങൾ അടങ്ങിയ പുസ‌്തകം ഒലീവ‌് ‌പബ്ലിക്കേഷനാണ‌് പ്രസിദ്ധീകരിച്ചത‌്. എൻ.പി. ഹാഫിസ‌് മുഹമ്മദ‌് മുഖ്യപ്രഭാഷണം നടത്തി. ടി. പി. മമ്മു അധ്യക്ഷത വഹിച്ചു. ഡോ. ടി.വി സുനിത, ഷാഹിന റഫീഖ‌് എന്നിവർ സംസാരിച്ചു. അർഷാദ‌് ബത്തേരി സ്വാഗതവും ഡോ. ഖദീജ മുംതാസ‌് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.