ജീവനക്കാരെ നിയമിക്കും

കോഴിക്കോട്: ഒളവണ്ണ സി.എച്ച്.സിയിലേക്ക് ജീവനക്കാരെ ദിവസവേതനത്തിൽ (എച്ച്.എം.സിയിൽ) താൽക്കാലികമായി നിയമിക്കും. അംഗീകൃത ഗവ. സ്ഥാപനങ്ങളിൽനിന്ന് കോഴ്സ് പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റുകൾ പകർപ്പ് സഹിതം 17ന് രാവിലെ 11ന് സി.എച്ച്.സിയിൽ കൂടിക്കാഴ്ചയിൽ പെങ്കടുക്കണം. പ്രശ്നോത്തരി കോഴിക്കോട്: എലത്തൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി മത്സരം നടത്തി. എൻ.എം. അജിത് സിങ് നേതൃത്വം നൽകി. എൽ.പി വിഭാഗത്തിൽ അഫൈക്ക്, പി. ഷിറോണ, യു.പി വിഭാഗത്തിൽ ഹരിഗംഗ പ്രസാദ്, പി. ദിൻഷിന, ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമ നിദ, വി.പി. നിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. പ്രസിഡൻറ് പി. പെരച്ചൻ അധ്യക്ഷത വഹിച്ചു. സി. ലതീഷ് കുമാർ സമ്മാനദാനം നടത്തി. എം.കെ. പ്രസന്ന, ശ്രദ്ധ, വി.എം. ധന്യ, കെ.പി. രൂഗില, കീർത്തന തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.