ദുരിതാശ്വാസ ലിസ്​റ്റിൽ അർഹരെ മുഴുവൻ ഉൾപ്പെടുത്തണം: യു.ഡി.എഫ് ധർണ നടത്തി

ദുരിതാശ്വാസ ലിസ്റ്റിൽ അർഹരെ മുഴുവൻ ഉൾപ്പെടുത്തണം: യു.ഡി.എഫ് ധർണ നടത്തി കുന്ദമംഗലം: പ്രളയദുരിതം അനുഭവിച്ചവരെ മുഴുവൻ നഷ്ടപരിഹാര ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും പരിഹാര തുക വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. കുന്ദമംഗലം വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമന്‍, നജീബ് കാന്തപുരം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാല്‍, കുന്ദമംഗലം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ്‌ കിളിമുണ്ട, എം.പി. കേളുകുട്ടി, വിനോദ് പടനിലം, അബ്ദുറഹ്മാന്‍ ഇടക്കുനി, എം. ബാബുമോന്‍, ഒ. സലീം, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ, വൈസ് പ്രസിഡൻറ് കെ.പി. കോയ, മറുവാട്ട് മാധവൻ, ടി.കെ. ഹിതേഷ് കുമാർ, ‍ ആസിഫ റഷീദ്, ടി.കെ. സൗദ, സി.വി. സംജിത്ത്, പി. മമ്മികോയ, തൂലിക മോഹനന്‍, കണിയാറക്കല്‍ മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു. ഒളോങ്ങല്‍ ഉസ്സൈന്‍ സ്വാഗതവും സിദ്ദീഖ് തെക്കയില്‍ നന്ദിയും പറഞ്ഞു. photo Kgm1 പ്രളയ ദുരിതാശ്വാസ ലിസ്റ്റിൽ അർഹരെ മുഴുവൻ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് കുന്ദമംഗലം വില്ലേജ് ഓഫിസിന് മുന്നിൽ യു.ഡി.എഫ് നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.