ഗർത്തത്തിലേക്കു കാർ മറിഞ്ഞു; ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി രാമനാട്ടുകര: കഴിഞ്ഞ മാസം ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ രാമനാട്ടുകര നഗരസഭയിലെ പതിനാറാം വാർഡിലെ പുളിഞ്ചോട് -കാരായി റോഡിൽ ഉണ്ടായ ഗർത്തത്തിലേക്കു കാർ മറിഞ്ഞു. കാരായി തോടിെൻറ പാലത്തിനു സമീപം പത്തു മീറ്ററോളം നീളത്തിൽ ഉണ്ടായ ഗർത്തത്തിലേക്കാണ് കാർ മറിഞ്ഞത്. ചേളാരിയിൽനിന്ന് പാലക്കൽ ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ശനിയാഴ്ച രാത്രി ഏഴു മണിക്കാണ് അപകടം. ഡ്രൈവർ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. ഇയാളെ ഓടികൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. മഴയും വെള്ളപ്പൊക്കവും മാറിയെങ്കിലും ഇവിടെ റോഡിെൻറ അരിക് ഇടിഞ്ഞു ഒരാൾആഴത്തിൽ ഗർത്തം ഉണ്ടായിട്ടുണ്ട്. ഈ ഗർത്തത്തിലേക്കാണ് കാർ മറിഞ്ഞത്. വാഹനങ്ങൾ പോകരുതെന്ന് മുന്നറിയിപ്പ് നൽകി നാട്ടുകാർ ഇവിടെ കല്ലുകൾ വെച്ചിരുന്നെങ്കിലും പലരും ഇത് ഗൗനിക്കാതെ യാത്ര ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു. ഒരു ഓട്ടോ പോകുവാനുള്ള വീതിയേ ഇപ്പോൾ റോഡിനുള്ളൂ. വളരെ സൂക്ഷിച്ചുപോയില്ലെങ്കിൽ വാഹനം ഗർത്തത്തിലേക്കു വീഴും. ഇവിടെ തെരുവു വിളക്ക് ഇല്ലാത്തത് കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. രാമനാട്ടുകരയിൽനിന്ന് തോട്ടായിപ്പാടം, കാരായി, പടിഞ്ഞാറ്റിൻപൈ, ഇടിമൂഴിക്കൽ, പാലക്കൽ, ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനുള്ള വഴിയാണിത്. മഴ തുടങ്ങുന്നതിനു മുമ്പ് ജലവിതരണപൈപ്പുകൾ സ്ഥാപിച്ചിരുന്നു. മണ്ണു നിറച്ച് ചാൽ നികത്തിയെങ്കിലും മഴ പെയ്തതോടെ മേൽമണ്ണ് ഒലിച്ചുപോകുകയും റോഡിെൻറ അരികു കെട്ടിയ കരിങ്കൽ കെട്ട് പൊളിയുകയും ചെയ്തു. അതോടെയാണ് വൻ ഗർത്തം രൂപം കൊണ്ടത്. photo: car10.jpg രാമനാട്ടുകര നഗരസഭയിലെ പതിനാറാം വാർഡിലെ പുളിഞ്ചോട് -കാരായി റോഡരികിൽ ഉണ്ടായ ഗർത്തത്തിലേക്കു കാർ മറിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.