പൗരസ്വീകരണം നല്‍കും

കൊടുവള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസിക്ക് ജന്മ നാടായ പന്നൂരില്‍ . ഈ മാസം 23ന് വൈകീട്ട് ഏഴിന് പന്നൂര്‍ അങ്ങാടിയില്‍ നടക്കുന്ന പരിപാടി നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ കാരാട്ട് റസാഖ്, അഡ്വ. പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, പി.വി. അന്‍വര്‍, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍.സി. ഹുസൈൻ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്‌റഫ് ചെയര്‍മാനും പി.എം. യൂസുഫ് ഹാജി കണ്‍വീനറും പാട്ടത്തില്‍ അബൂബക്കര്‍ ഹാജി ട്രഷററുമായി സ്വാഗതസംഘം രൂപവത്കരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കൊടുവള്ളി: കൊടുവള്ളി പട്ടികജാതി സഹകരണ സംഘം 1,35,760 രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സംഘം പ്രസിഡൻറ് എം.കെ. രാജൻ പണത്തി​െൻറ ചെക്ക് സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർക്ക് കൈമാറി. സംഘം സെക്രട്ടറി പി.കെ. സന്തോഷ് കുമാർ, വൈസ് പ്രസിഡൻറ് എം. ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.