ഹിന്ദി സേവീ സമ്മാൻ പ്രഖ്യാപിച്ചു

കോഴിക്കോട്: ഭാഷ സമന്വയവേദി . ദക്ഷിണേന്ത്യൻ ഹിന്ദി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്ന മഥുരയിലെ ജവഹർ പുസ്തകാലയ എം.ഡി കുഞ്ച്ബിഹാരി പച്ചൗരി, കോട്ടയം ബി.എസ്.എൻ.എൽ രാജഭാഷ ഒാഫിസർ ജോമോൾ കെ. ജേക്കബ്, റിട്ട. അധ്യാപകരും ഹിന്ദി പ്രചാരകരുമായ ബാലൻ എൻ.കെ. മുതുവന (വടകര), കുയ്യലക്കണ്ടി ശ്രീധരൻ (കൊയിലാണ്ടി) എന്നിവരാണ് ജേതാക്കൾ. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹിന്ദി അധ്യാപിക ഡോ. കെ. ആശീവാണിക്കാണ് ഗവേഷണപ്രതിഭ പുരസ്കാരം. ഡോ. ആർസു, ഡോ. പി.കെ. രാധാമണി, ഡോ. പി.കെ. ചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ നിർണയിച്ചത്. ഇൗമാസം 26ന് 4.30ന് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഒറിയ നോവലിസ്റ്റും ജ്ഞാനപീഠ പുരസ്കാര ജേതാവുംകൂടിയായ ഡോ. പ്രതിഭ റായ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.