അവാർഡ് ജേതാവിനെ ആദരിച്ചു

കുറ്റ്യാടി: സംസ്ഥാന സർക്കാറി​െൻറ മികച്ച അധ്യാപക അവാർഡിനർഹനായ കാവിലുംപാറ എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിലെ പി.കെ. സുഗുണന് കള്ളാട് നവോദയം വായനശാലയുടെ നേതൃത്വത്തിൻ സ്വീകരണം നൽകി. സാംസ്കാരിക സദസ്സ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. വിനയകുമാർ അധ്യക്ഷത വഹിച്ചു. കവി രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. വെറ്ററിനറി മെഡിസിന് പ്രവേശനം ലഭിച്ച ടി.കെ. ഹർഷയെ ചടങ്ങിൽ ആദരിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി ഉപഹാര സമർപ്പണം നടത്തി. ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. ശ്രീധരൻ, പി.പി. കുഞ്ഞിരാമനും പൊന്നാട അണിയിച്ചു. ടി.കെ. ശോഭ, കെ.ടി. മനോജൻ, പി.പി. രാജൻ, അശ്റഫ്, ടി.കെ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.