ജലസംരക്ഷണത്തിന്​ മുന്തിയ പരിഗണന വേണം -മന്ത്രി മാത്യു ടി. തോമസ്​

കോഴിക്കോട്: പ്രളയത്തിനുശേഷം ജലസംരക്ഷണം വേെണ്ടന്ന അബദ്ധ ധാരണ പാടില്ലെന്നും ജലസുരക്ഷക്ക് മുന്തിയ പരിഗണന നൽക ണമെന്നും മന്ത്രി മാത്യു ടി. തോമസ്. ജലദൗർലഭ്യം ഉണ്ടാവാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടത്തേണ്ടതെന്നും 'പ്രളയം-2018: കാരണങ്ങൾ, തയാറെടുപ്പ്, ലഘൂകരണ നടപടികൾ' എന്ന വിഷയത്തിൽ കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന വേനലിൽ വരൾച്ച നേരിടാൻ ജലസംരക്ഷണം ഉത്തരവാദിത്തമായി ജനങ്ങൾ കാണണം. ഹരിതകേരളം പദ്ധതി വഴി ഒരു പരിധിവരെ ജലസംരക്ഷണം സാധ്യമായി. തുലാവർഷസമയത്ത് ജലം സംരക്ഷിക്കപ്പെടണം. ടൈലുകൾ പാകുന്നതിന് പകരം മണ്ണിലേക്ക് ജലം ഇറങ്ങി സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കണം. പ്രാദേശികമായി ജലസംരക്ഷണത്തിന് നിരവധി കാര്യങ്ങൾ നടപ്പാക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രളയാനന്തരം ജലസ്രോതസ്സുകളിൽ വെള്ളം കുറയുന്നത‌് വരൾച്ചക്കിടയാക്കുമോ എന്ന‌് പറയാറായിട്ടില്ല. എങ്കിലും മുൻകരുതൽ സ്വീകരിക്കണം. ഇതുസംബന്ധിച്ച‌് വിശദ പഠനം നടത്താൻ സി.ഡബ്ല്യു.ആർ.ഡി.എമ്മിനോട‌് നിർദേശിച്ചിട്ടുണ്ട‌്. താൽപര്യങ്ങൾക്കനുസരിച്ച‌് പ്രളയത്തി​െൻറ കാരണങ്ങൾ കണ്ടെത്തുകയാണ‌് ചിലർ. പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള ഇത്തരം ആരോപണങ്ങൾ തള്ളിക്കളയാനേ പറ്റൂ. ഡാമുകൾ തുറന്നതാണ‌് പ്രളയമുണ്ടാക്കിയതെന്ന ആരോപണം തെറ്റാണ‌്. അത‌് രാഷ‌്ട്രീയ നേട്ടങ്ങൾക്ക‌് ഉപയോഗിക്കാമെന്നല്ലാതെ വേറെ അടിസ്ഥാനമൊന്നുമില്ല. ഡാമില്ലാത്ത 1924ൽ വെള്ളപ്പൊക്കമുണ്ടായ അതേ സ്ഥലങ്ങളിലാണ് ഇത്തവണയും വെള്ളം കയറിയത‌്. ആരോപണങ്ങൾ തെറ്റാണെന്ന‌് ശാസ‌്ത്രീയ വിശകലനത്തിലൂടെ തെളിയ‌ുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ആസൂത്രണ ബോർഡംഗം പ്രഫ. ടി. ജയരാമൻ അധ്യക്ഷത വഹിച്ചു. ഡോ. ഇ.ജെ. ജയിംസ‌്, ഡോ. എ. അച്യുതൻ എന്നിവർ സംസാരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം എക‌്സിക്യൂട്ടിവ‌് ഡയറക്ടർ ഡോ. എ.ബി. അനിത സ്വാഗതവും സി.എം. സുഷാന്ത‌് നന്ദിയും പറഞ്ഞു. രണ്ട് സെഷനുകളിലായി നടന്ന ശിൽപശാലയിൽ അണക്കെട്ടുകളുടെ കൈകാര്യം, കാലാവസ്ഥ വ്യതിയാനം, മണ്ണിടിച്ചിൽ, നദികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.