നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കുന്ദമംഗലം: നാലുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലായി എരഞ്ഞിക്കൽ സ്വദേശി വഴിപോക്ക് പറമ്പിൽ രജീസിനെയാണ് (35) കുന്ദമംഗലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 11.30ഒാടെ കുന്ദമംഗലം അങ്ങാടിയിൽ വെച്ചാണ് 4.2 കിലോ കഞ്ചാവ് സഹിതം പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഞ്ചാവ് മൊത്തവിതരണത്തിനായി ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. രജീസില്‍നിന്ന് വാങ്ങി വിൽപന നടത്തുന്ന ഒരാൾ നേരത്തേ എക്സൈസ് പിടിയിലായിരുന്നു. അയാളില്‍നിന്ന് ലഭിച്ച വിവരത്തി‍​െൻറ അടിസ്ഥാനത്തില്‍ നാലു ദിവസമായി നിരീക്ഷണത്തിലായിരുന്ന രജീസ് കഞ്ചാവുമായി വയനാട്ടില്‍നിന്ന് കുന്ദമംഗലത്ത് എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സഞ്ചരിച്ച ബൈക്ക് തടഞ്ഞ് പിടികൂടുകയായിരുന്നു. കുന്ദമംഗലം റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ ടി. രമേശ്‌, പ്രിവൻറിവ് ഓഫിസര്‍മാരായ ഹരീഷ്, പ്രിയരഞ്ജന്‍ ദാസ്‌, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം. റെജി, എ.എം. ജിനീഷ്, സുരേഷ് ബാബു, സന്തോഷ്‌ ചെറുവോട്ട്, ഡ്രൈവര്‍ സന്തോഷ്‌ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.