മുന്നണി ധാരണ പാലിച്ചു മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും സ്ഥാനമൊഴിഞ്ഞു

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുസ്ലിംലീഗിലെ വി.സി. ഹമീദും വൈസ് പ്രസിഡൻറ് കോൺഗ്രസിലെ മലയിൽ ഷംസിയയും സ്ഥാനങ്ങൾ രാജിവെച്ചു. യു.ഡി.എഫ് മുന്നണി ധാരണപ്രകാരമാണ് ഇരുവരും ഇന്നലെ ബുധനാഴ്ച വൈകീട്ട് സ്ഥാനമൊഴിഞ്ഞത്. തുടർന്നുള്ള രണ്ടുവർഷം പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡൻറ് സ്ഥാനം ലീഗിനുമാണ് ലഭിക്കുക. പുല്ലാളൂർ നാലാം വാർഡിലെ അംഗം കെ. അംബുജാക്ഷൻ പ്രസിഡൻറാവാനാണ് സാധ്യത. തെരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് നേതൃത്വം ഉണ്ടാക്കിയ ധാരണപ്രകാരം പഞ്ചായത്തിൽ ആദ്യ രണ്ടരവർഷം ലീഗിനും തുടർന്നുള്ള രണ്ടരവർഷം കോൺഗ്രസിനുമാണ് പ്രസിഡൻറ് പദവികൾ. രണ്ടരവർഷം കഴിഞ്ഞിട്ടും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലും മടവൂർ ഗ്രാമപഞ്ചായത്തിലും പ്രസിഡൻറ് സ്ഥാനങ്ങൾ ഒഴിയാത്തത് സംബന്ധിച്ച് മുന്നണിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.