ട്രെയിൻ യാത്രക്കാരനിൽനിന്ന്​ മദ്യം പിടികൂടി

കോഴിക്കോട്: ട്രെയിൻ യാത്രക്കാരനിൽനിന്ന് വിദേശമദ്യം പിടികൂടി. ചൊവ്വാഴ്ച രാത്രി ഏഴോടെ കോഴിക്കോെട്ടത്തിയ മംഗളൂരു-തിരുവനന്തപുരം സെൻട്രൽ ട്രെയിനി​െൻറ ജനറൽ കമ്പാടർട്ട്മ​െൻറിൽ സഞ്ചരിച്ച കോയമ്പത്തൂർ ആർ.എസ് പുരം നമസിപുരം റോഡിലെ വി.ആർ. വെങ്കിടചലത്തി​െൻറ (45) ബാഗിൽനിന്നാണ് മദ്യം പിടിച്ചത്. സംശയം തോന്നി റെയിൽവേ പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ 750 മില്ലിയുടെ 19ഉം 180 മില്ലയുടെ അഞ്ച് കുപ്പിയും പോണ്ടിച്ചേരി നിർമിത വിദേശമദ്യമാണ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. റെയിൽവേ സി.െഎ കെ. വിവേകാനന്ദ​െൻറ നേതൃത്വത്തിൽ എസ്.െഎമാരായ ജംഷിദ്, ശ്രീനിവാസൻ, അബ്ദുൽ റസാഖ്, എ.എസ്.െഎമാരായ അപ്പുട്ടി, സതീഷ് സി.പി.ഒ മനോജ് എന്നിവരാണ് മദ്യം പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT