മൊബൈൽ മെഡിക്കൽ യൂനിറ്റ് പ്രവർത്തനം തുടങ്ങി

കോഴിക്കോട്: ദേശീയ ആരോഗ്യദൗത്യം ഹെൽപിങ് ഹാൻഡ് ചാരിറ്റബ്ൾ സൊസൈറ്റിയും ആസ്റ്റർ മിംസുമായി ചേർന്ന് കോഴിക്കോട് കോർപറേഷൻ പരിധിയിൽ നടത്തുന്ന . മൊബൈൽ യൂനിറ്റ് വാഹനത്തി​െൻറ ഫ്ലാഗ്ഓഫ് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലും പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മേഖലകളിലുമായിരിക്കും മൊബൈൽ മെഡിക്കൽ യൂനിറ്റ് പര്യടനം നടത്തുക. മെഡിക്കൽ യൂനിറ്റിന് ഒരു വാൻ ഹെൽപിങ് ഹാൻഡ് ചാരിറ്റബ്ൾ സൊസൈറ്റിയും ഒരു വാൻ ആസ്റ്റർ മിംസുമാണ് നൽകിയത്. മരുന്നുകളും മറ്റു അനുബന്ധ സേവനങ്ങളും മൊബൈൽ മെഡിക്കൽ യൂനിറ്റിൽ ലഭ്യമായിരിക്കും. ഒരു മാസം മൊബൈൽ യൂനിറ്റ് ജില്ലയിൽ പര്യടനം നടത്തും. പ്രദീപ് കുമാർ എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. എ. നവീൻ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.