കോഴിക്കോട്: കൊതുകുജന്യ രോഗങ്ങൾ വ്യാപകമാകുന്നത് തടയാനായി ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ സ്പെഷൽ ൈഡ്രവ് നടത്താൻ തീരുമാനിച്ചു. കോർപറേഷൻ മുതൽ പഞ്ചായത്തുതലം വരെ ഒരുമിച്ചാണ് പ്രവർത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും വിദ്യാർഥികളും ഉൾെപ്പടെ പ്രവർത്തനത്തിൽ പങ്കാളികളാകും. ശുചീകരണത്തിനൊപ്പം ഫോഗിങ് ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. തിങ്കളാഴ്ച പ്രവർത്തനം സംബന്ധിച്ച് അവലോകനവും നടക്കും. ഇതിനായി സ്പെഷൽ ൈഡ്രവിൽ പങ്കെടുത്ത മുഴുവൻ വകുപ്പുകളും തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് ആവശ്യപ്പെട്ടു. ൈഡ്രഡേയുടെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനായി വിദ്യാലയങ്ങളിൽ വെള്ളിയാഴ്ച ആരോഗ്യ ജാഗ്രത പ്രതിജ്ഞയെടുക്കും. കൂടാതെ, വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ വീടുകളിലുള്ളവർ എലിപ്പനി പ്രതിരോധ മരുന്ന് കഴിച്ചിട്ടുണ്ടോ എന്നതും ഉറപ്പുവരുത്തും. സ്കൂളുകളിൽ ഒ.ആർ.എസ് ലായനി ഡിപ്പോ തുടങ്ങുന്നതിനും കുട്ടികൾക്ക് ഒ.ആർ.എസ് ലായനി തയാറാക്കാനുള്ള പരിശീലനം നൽകുന്നതിനും കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡി.എം.ഒ ഡോ വി. ജയശ്രീ, എൻ.സി.ഡി.സി അഡ്വൈസർ ഡോ. എം.കെ. ഷൗക്കത്തലി, വിവിധ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ പകർച്ച വ്യാധികളും അവക്കുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിവരിക്കുന്ന ആരോഗ്യവകുപ്പിെൻറ കൈപുസ്തകം പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.