മുട്ടിൽ പഞ്ചായത്ത്​ ബോർഡ്​ യോഗത്തിൽ ​ൈകയാങ്കളി

*യോഗം ചേരാൻ കഴിഞ്ഞില്ല * അംഗത്വം മരവിപ്പിച്ച വാർഡംഗത്തി​െൻറ വോട്ടുനേടി പ്രസിഡൻറായ ആൾക്ക് യോഗം വിളിച്ചുചേർക്കാൻ അവകാശമില്ലെന്ന് എൽ.ഡി.എഫ് * വനിത മെംബർമാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് യു.ഡി.എഫ്, പൊലീസിൽ പരാതി നൽകും കൽപറ്റ: മുട്ടിൽ ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചു. വ്യാഴാഴ്ച രാവിലെ 10.30ന് തുടങ്ങിയ യോഗമാണ് പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുത്തത് അംഗീകരിക്കാനാവില്ലെന്നു കാട്ടി ഇടതുപക്ഷ മെംബർമാർ തടഞ്ഞത്. ഇതേത്തുടർന്ന് ഇരുപക്ഷവും വാക്കേറ്റവും കൈയാങ്കളിയും നടത്തുകയായിരുന്നു. യു.ഡി.എഫ് പക്ഷത്തുള്ള വനിത മെംബർമാരെ അക്രമിക്കാനും അവഹേളിക്കാനും എൽ.ഡി.എഫ് മെംബർമാർ തുനിഞ്ഞതായും ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. മാണ്ടാട് 13ാം വാർഡിൽനിന്ന് മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗം എ.എം. നജീമി​െൻറ പിന്തുണയോടെയാണ് എൽ.ഡി.എഫ് കഴിഞ്ഞ രണ്ടര വർഷം മുട്ടിൽ പഞ്ചായത്തി​െൻറ ഭരണം ൈകയാളിയത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത് മെംബർമാർ വീതമുള്ള പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ച ജയിച്ച നജീമി​െൻറ നിലപാട് നിർണായകമാവുകയായിരുന്നു. മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായിരുന്ന നജീമിനെ അഞ്ചു വർഷവും പ്രസിഡൻറാക്കാമെന്ന വാഗ്ദാനം നൽകി എൽ.ഡി.എഫ് ഒപ്പം നിർത്തുകയായിരുന്നു. എന്നാൽ, രണ്ടുമാസം മുമ്പ് സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ നജീം യു.ഡി.എഫ് പാളയത്തിലെത്തുകയായിരുന്നു. ഇതോടെ പ്രസിഡൻറ് സ്ഥാനം നജീം രാജിെവച്ചു. എൽ.ഡി.എഫി​െൻറ ൈവസ് പ്രസിഡൻറിനെ അവിശ്വാസത്തിലൂടെ പുറത്താക്കുകയും ചെയ്തു. തുടർന്ന് പ്രസിഡൻറായി കോൺഗ്രസിലെ ബാലകൃഷ്ണൻ നായർ നജീമി​െൻറകൂടി പിന്തുണയോടെ തെരെഞ്ഞടുക്കപ്പെടുകയും ചെയ്തു. ജൂലൈ നാലിന് പ്രത്യേക േഫാറത്തിൽ നജീം നൽകിയ രാജിക്കത്തിൽ പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിനൊപ്പം അംഗത്വവും രാജിവെക്കുന്നതായി അബദ്ധത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം വൈസ് പ്രസിഡൻറിനെതിരായ അവിശ്വാസപ്രമേയത്തിലും പുതിയ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും നജീം വോട്ട് ചെയ്തു. നജീമി​െൻറ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മെംബർ പി. ഭരതൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. പ്രസിഡൻറ് സ്ഥാനം മാത്രമേ രാജിവെച്ചിട്ടുള്ളൂവെന്നും അംഗത്വം രാജിവെച്ചില്ലെന്നുമുള്ള നജീമി​െൻറ വാദം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. അംഗത്വത്തിൽനിന്ന് നജീം പുറത്തായെങ്കിലും വിധിയിൽ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെക്കുറിച്ച് കമീഷൻ വ്യക്തമായ സൂചനയൊന്നും നൽകിയിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണൻ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് പ്രളയബാധിതരുടെ അടിയന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബോർഡ് യോഗം വിളിച്ചതെന്ന് യു.ഡി.എഫ് അംഗങ്ങൾ പറയുന്നു. യു.ഡി.എഫ് അംഗങ്ങൾക്കൊപ്പം എൽ.ഡി.എഫ് അംഗങ്ങളും യോഗഹാളിലെത്തിയെങ്കിലും ഇവർ ഒപ്പുരേഖപ്പെടുത്താൻ തയാറായില്ല. അംഗത്വം റദ്ദായ ആളുടെ പിന്തുണയിൽ വിജയിച്ചവർ യോഗം നടത്താൻ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് രംഗെത്തത്തുകയായിരുന്നു. മൂന്നിലൊന്ന് അംഗങ്ങളുണ്ടെങ്കിൽ യോഗം ചേരാമെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങൾ ബോർഡ് യോഗം തുടരാൻ ഒരുങ്ങിയതോടെയാണ് കാര്യങ്ങൾ വാഗ്വാദത്തിലേക്കും ൈകയാങ്കളിയിലേക്കുമെത്തിയത്. വനിത അംഗങ്ങളായ ചന്ദ്രിക കൃഷ്ണനെയും സീമ ജയരാജിനെയും അക്രമിക്കാനും അവഹേളിക്കാനും എൽ.ഡി.എഫ് പക്ഷത്തെ ചില മുതിർന്ന അംഗങ്ങൾ ശ്രമിച്ചെന്നാണ് യു.ഡി.എഫ് ആേരാപിക്കുന്നത്. ഇതി​െൻറ വിഡിയോ ദൃശ്യങ്ങൾ തെളിവായുണ്ടെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പ് കമീഷൻ അംഗത്വം മരവിപ്പിച്ച 13ാം വാർഡംഗത്തി​െൻറ വോട്ടുനേടി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്ണന് യോഗം വിളിച്ചുചേർക്കാൻ അവകാശമില്ലെന്നാണ് എൽ.ഡി.എഫ് വാദം. അംഗത്വം നഷ്ടമായയാളുടെ വോട്ടുവാങ്ങി വിജയച്ച പ്രസിഡൻറ് രാജിവെക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.