കുന്ദമംഗലം: കേരളം, കർണാടക സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് കച്ചവടക്കാർക്ക് ബ്രൗൺ ഷുഗർ വിതരണം ചെയ്യുന്ന മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ. രാജസ്ഥാനിലെ പ്രതാപ്ഘട്ട് സ്വദേശി ഭരത്ലാൽ ആജ്ന(36)യെയാണ് 500 ഗ്രാം ബ്രൗൺ ഷുഗറുമായി കുന്ദമംഗലം പൊലീസും കോഴിക്കോട് സിറ്റി ഡിസ്ട്രിക്റ്റ് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് ചാത്തമംഗലം എൻ.ഐ.ടി പരിസരത്തുനിന്ന് പിടികൂടിയത്. വിപണിയിൽ ഏതാണ്ട് അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. കോഴിക്കോടിന് പുറമെ മംഗളൂരു, കാസർകോട് ഭാഗങ്ങളിലും ഇയാളാണ് ബ്രൗൺ ഷുഗർ എത്തിക്കുന്നതെന്നും മാസത്തിൽ ഒരുതവണയാണ് ബ്രൗൺഷുഗറുമായി കേരളത്തിലെത്തുന്നതെന്നും മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞമാസം വലവിരിച്ചെങ്കിലും പിടികൂടാനായില്ല. ഇത്തവണ കോഴിക്കോട്ടേക്കുള്ള ബ്രൗൺ ഷുഗറുമായി രാജസ്ഥാനിൽനിന്ന് പുറപ്പെട്ടതായി വിവരം ലഭിച്ച പൊലീസ് കാസർകോട് ജില്ലയിൽ പ്രവേശിച്ചത് മുതൽ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. ഓരോ തവണ കേരളത്തിലെത്തുമ്പോഴും വ്യത്യസ്തമായ സ്ഥലങ്ങളിൽവെച്ചാണ് ഇയാൾ ബ്രൗൺ ഷുഗർ ഇടനിലക്കാർക്ക് കൈമാറാറുന്നത്. കുന്ദമംഗലം എസ്.ഐ കൈലാസ് നാഥിെൻറ നേതൃത്വത്തിൽ എ.എസ്.ഐ ബാബു പുതുശ്ശേരി, ഹോം ഗാർഡ് മോഹനൻ, ഡൻസാഫ് അംഗങ്ങളായ മുഹമ്മദ് എം. ഷാഫി, എം. സജി, പി. അഖിലേഷ്, കെ.എ. ജോമോൻ, എൻ. നവീൻ. രജിത്ത് ചന്ദ്രൻ, എം. ജിനേഷ്, എ.വി. സുമേഷ്, പി. സോജി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്ച കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.