കോഴിക്കോട്: കഴിഞ്ഞ ദിവസം ട്രെയിനുകൾ വൈകാൻ ഇടയാക്കിയത് പാളത്തിലെ വിള്ളൽ. കോഴിക്കോട്-കല്ലായി റെയിൽേവ സ്റ്റേഷന് ഇടയിലെ ട്രാക്കിൽ ബുധനാഴ്ച രാവിലെ ആറേകാലിനാണ് വിള്ളൽ കണ്ടെത്തിയത്. റെയിൽേവ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് സീനിയർ സെക്ഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിള്ളൽ താൽക്കാലികമായി അടക്കുകയായിരുന്നു. ഏഴുമണിയോടെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് സർവിസ് പുനരാരംഭിച്ചത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് എന്നിവ മുക്കാൽ മണിക്കൂറോളം വൈകിയാണ് ഓടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.