കെട്ടിടത്തിന്​ ഉറപ്പില്ല; കേന്ദ്രീയ വിദ്യാലയത്തിൽ ഷിഫ്​റ്റ്​ സ​മ്പ്രദായം വരുന്നു

കോഴിക്കോട്: ഇൗസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തി​െൻറ പഴയ ബ്ലോക്കിലെ കെട്ടിടത്തി​െൻറ ബലക്ഷയത്തെ തുടർന്ന് ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റുന്നു. ഇതുസംബന്ധിച്ച കടലാസുജോലികൾ പുരോഗമിക്കുകയാണെന്നും ഡൽഹിയിൽ അനുമതി ലഭിച്ചാൽ എത്രയും പെെട്ടന്ന് ഷിഫ്റ്റ് സമ്പ്രദായം തുടങ്ങുമെന്നും പ്രിൻസിപ്പൽ പി.കെ. ചന്ദ്രൻ പറഞ്ഞു. എറണാകുളത്തെ റീജനൽ ഒാഫിസിൽനിന്ന് ഫയലുകൾ ഡൽഹിയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. പഴയ ബ്ലോക്കിലെ പത്ത് ക്ലാസ് മുറികളുള്ള കെട്ടിടത്തിന് ഉറപ്പിെല്ലന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ നേരത്തേ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള പത്തുമുറികളുള്ള കെട്ടിടത്തിൽ അപകടം ഭയന്ന് ക്ലാസുകൾ നടത്തുന്നില്ല. ഒാഫിസ് പ്രവർത്തനം മാത്രമാണ് ഇൗ ബ്ലോക്കിൽ നടക്കുന്നത്. മൂവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന, ജില്ലയിലെ ആദ്യ കേന്ദ്രീയ വിദ്യാലയമായ ഇവിടെ പകരം സംവിധാനമില്ലാത്തതും സ്കൂൾ അധികൃതർക്കും വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തലവേദനയാകുകയാണ്. ഷിഫ്റ്റ് സമ്പ്രദായത്തിലൂടെ ക്ലാസുകൾ മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് സ്കൂൾ അധികൃതർ നടത്തുന്നത്. ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രൈമറി ക്ലാസുകളിൽ നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ അവധി നൽകിയാണ് സ്ഥലപരിമിതി മറികടക്കുന്നത്. ഇത് അധികകാലം മുന്നോട്ടുപോകിെല്ലന്ന തിരിച്ചറിവിലാണ് ഷിഫ്റ്റ് നടപ്പാക്കാൻ നിർബന്ധിതമാകുന്നത്. രാവിെല 6.45മുതൽ 12.15 വരെയും 12.30 മുതൽ ആറു മണി വരെയും രണ്ട് ഷിഫ്റ്റാണ് നടപ്പാക്കുക. എന്നാൽ, 30ലേറെ കിലോമീറ്റർ അകലെയുള്ള വിദ്യാർഥികൾക്ക് 6.45ന് സ്കൂളിലെത്തണമെങ്കിൽ നേരം വെളുക്കുന്നതിന് മുേമ്പ വീട്ടിൽ നിന്ന് പുറപ്പെടേണ്ടിവരും. അടിയന്തര സാഹചര്യമാണെങ്കിലും രാജ്യത്ത് എവിടെയുമില്ലാത്ത സ്കൂൾ സമയം വിദ്യാർഥികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുമെന്ന ആശങ്ക രക്ഷകർത്താക്കൾക്കുണ്ട്. ബലക്ഷയമുള്ള കെട്ടിടത്തിനു പകരം പുതിയ കെട്ടിടം പണിയാനുള്ള ശിപാർശകൾ ഡൽഹിയിലെ കേന്ദ്രീയ വിദ്യാലയ സംഘാതനിലേക്കും മാനവവിഭവശേഷി മന്ത്രാലയത്തിലേക്കും അയച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ യുദ്ധകാല അടിസ്ഥാനത്തിൽ പണി തുടങ്ങും. ആദ്യ നില പൂർത്തിയാകുന്നതു വരെ സ്കൂളിന് സമീപത്തെ പ്രീമെട്രിക് ഹോസ്റ്റലിലും ഫിസിക്കൽ എജുക്കേഷൻ കോളജിലും ക്ലാസ് മുറികൾ നടത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും മതിയായ സൗകര്യമില്ലെന്നാണ് സ്കൂൾ അധികൃതരുടെ കണ്ടെത്തൽ. സ്കൂളിന് അകലെയുള്ള ഏതെങ്കിലും കെട്ടിടത്തിൽ ക്ലാസുകൾ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. കളികൾക്കും ചിത്രംവര പഠിക്കാനുമുള്ള ക്ലാസുകൾ ഒഴിവാക്കി രാവിലെ 7.30ലേക്ക് ആദ്യ ഷിഫ്റ്റ് മാറ്റണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.