കൊടുവള്ളി: ജൂൺ 14നുണ്ടായ ശക്തമായ മഴയിൽ ചെറുപുഴ കരകവിഞ്ഞൊഴുകിയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ കാക്കേരി പാലം നിർമാണത്തിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ഭരണാനുമതി ലഭിച്ചതായി അഡ്വ.പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്ക് 2.4 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിനെ കുന്ദമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് കാക്കേരി പാലം. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നുപോവുകയായിരുന്നു. പാലത്തിെൻറ തൂണുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ആര്‍.ഇ.സി ഹയര്‍സെക്കൻഡറി, ദയാപുരം അന്‍സാരി പബ്ലിക് സ്കൂള്‍, കൊടുവള്ളി, കരുവെമ്പായില്‍, പിലാശ്ശേരി, തലപ്പെരുമണ്ണ സ്കൂളുകള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളുടെ ആശ്രയമായിരുന്നു ചെറുപുഴക്കു കുറുകെയുള്ള ഈ പാലം. നേരത്തേയുണ്ടായിരുന്ന നടപ്പാലത്തിനുപകരം ചെറിയ വാഹനങ്ങൾ പോകുന്ന പാലം നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. photo: kdy-7 kaakeri Paalam.jpg ചെറുപുഴയിലെ കാക്കേരി പാലം ഒലിച്ചുപോയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.