വാഹനങ്ങൾക്ക് അപകട ഭീഷണി: കൊളത്തക്കരയിൽ ഓവുചാൽ തകർന്നു

കൊടുവള്ളി: കൊടുവള്ളി-ഓമശ്ശേരി റോഡിൽ കൊളത്തക്കരയിൽ ഓവുചാൽ തകർന്ന് വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകട ഭീഷണിയായി. മാനിപുരം പാലം റോഡ് മുതൽ കൊളത്തക്കര അങ്ങാടി വരെയുള്ള ഭാഗത്തെ ഓവുചാലാണ് ഭിത്തിയടക്കം തകർന്നത്. ഈ ഭാഗത്തെ റോഡും തകർന്നിട്ടുണ്ട്. കാൽനടക്കാർക്ക് നടപ്പാതയില്ലാത്തതും റോഡിന് വീതികുറഞ്ഞ ഭാഗവുമാണിത്. കനത്ത മഴയിൽ വെള്ളത്തി​െൻറ കുത്തൊഴുക്കിനെ തുടർന്ന് റോഡരികിലെ മണ്ണ് ഒലിച്ചുപോവുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾക്ക് അരികുചേർന്ന് പോകാൻ കഴിയാത്ത നിലയിലാണ്. അപകടഭീഷണി നിലനിൽക്കുന്നതിനാൽ വടം കെട്ടിയിരിക്കുകയാണ് നാട്ടുകാർ. മാനിപുരം യു.പി സ്കൂളിലേക്കടക്കം ആളുകൾ നടന്നുപോകുന്ന ഭാഗമായതിനാൽ ഓവുചാലി​െൻറ തകർച്ച കാൽനട ദുഷ്കരമാക്കിയിരിക്കുകയാണ്. നിരവധി വാഹന അപകടങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ട്. ഫോട്ടോ: Kdy-1 kolathakara ov chaal.jpg കൊടുവള്ളി-ഓമശ്ശേരി റോഡിൽ കൊളത്തക്കരയിൽ ഓവുചാൽ തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.