ബാലികക്ക്​ പീഡനം: 10 വർഷം തടവും പിഴയും

കോഴിക്കോട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉണ്ണികുളം നെരോത്ത് സ്വദേശി വടക്കെ കണ്ണച്ചൻ വീട്ടിൽ ഹുസൈനെ 10 വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കോഴിക്കോട് പോക്സോ കോടതി ശിക്ഷ വിധിച്ചു. ജഡ്ജി കെ. സുഭദ്രാമ്മയാണ് ശിക്ഷ വിധിച്ചത്. ബാലുശ്ശേരി പൊലീസ് ചാർജ് ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽ കുമാർ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.