പി.പി. സെയ്ത്: മലയോര മേഖലയുടെ വികസനത്തിന് അടിത്തറപാകിയ നിസ്വാര്‍ഥ സേവകന്‍

പി.പി. സെയ്ത്: മലയോര മേഖലയുടെ വികസനത്തിന് അടിത്തറപാകിയ നിസ്വാര്‍ഥ സേവകന്‍ താമരശ്ശേരി: മരണപ്പെട്ട മുസ്‌ലിം ലീഗ് നേതാവ് പി.പി. സെയ്ത് മലയോര മേഖലയുടെ വികസനത്തിന് അടിത്തറ പാകിയ നിസ്വാര്‍ഥ സേവകനായിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു. എന്തു കാര്യങ്ങള്‍ക്കും ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജാതിമത രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്ത അപൂര്‍വ പൊതുപ്രവര്‍ത്തകനുമായിരുന്നു. 25ാം വയസ്സിലാണ് ആദ്യമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറാവുന്നത്. പുതുപ്പാടി, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലായി 25 വര്‍ഷവും ആറുമാസവുമാണ് പ്രസിഡൻറ് പദവിയിലിരുന്നത്. കാല്‍നൂറ്റാണ്ടു കാലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവിയിലിരുന്ന സംസ്ഥാനത്തെ അപൂർവം പൊതുപ്രവര്‍ത്തകരില്‍പെട്ടയാള്‍ എന്ന ബഹുമതിക്കര്‍ഹനായിരുന്നു അദ്ദേഹം. നാലുവര്‍ഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, എട്ടുവര്‍ഷം ഓമശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ പദവികള്‍ വഹിച്ചു. 1963ല്‍ കൂടത്തായി വാര്‍ഡില്‍നിന്ന് പുതുപ്പാടി പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ടു. അന്നുതൊട്ട് ഏഴരവര്‍ഷത്തോളം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവിയിലായിരുന്നു. 1971ല്‍ കൂടത്തായി ഉള്‍പ്പെടുന്ന ഭാഗം ചേര്‍ത്ത് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ കര്‍മമണ്ഡലം ഓമശ്ശേരിയിലേക്ക് മാറി. ഓമശ്ശേരി ഗ്രാമപഞ്ചായത്തി​െൻറ പ്രഥമ പ്രസിഡൻറായ അദ്ദേഹം 18 വര്‍ഷക്കാലം പ്രസിഡൻറു രണ്ടുവര്‍ഷം ഭരണസമിതി അംഗവുമായിരുന്നു. എട്ടുവര്‍ഷം കൊടുവള്ളി ബി.ഡി.സി ചെയര്‍മാനായിരുന്ന പി.പി. സെയ്തിനെ ത്രിതല പഞ്ചായത്ത് വന്നശേഷം കൊടുവള്ളി ബ്ലോക്കി​െൻറ ആദ്യ പ്രസിഡൻറ് പദവിയും തേടിയെത്തി. 1995 മുതല്‍ 2000വരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 1977 മുതല്‍ തുടര്‍ച്ചയായി ഒടുങ്ങാക്കാട് മഖാം ട്രസ്റ്റ് ചെയര്‍മാനും കൂടത്തായി ടൗണ്‍ മഹല്ല് പ്രസിഡൻറുമാണ്. poto: death pp saith koodathai.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.