ജനജാഗ്രത സദസ്സ്​​

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നത് നിർത്തുക, അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യവാദികൾ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യമുയർത്തി വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടി ഡോ. എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഭരണകൂട ഭീകരത അനുദിനം കൂടിവരുകയാെണന്നും ഇന്ന് പശുവി​െൻറയും മറ്റും പേരിൽ ആൾക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്ന അവസ്ഥയാണുള്ളെതന്നും അദ്ദേഹം പറഞ്ഞു. ഡോ. വി. പ്രസാദ് അധ്യക്ഷത വഹിച്ചു. ഹമീദ് ചേന്ദമംഗലൂർ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഡോ. കെ.എസ്. മാധവൻ, എം.എം. സോമശേഖരൻ, പി.സി. ഉണ്ണിച്ചെക്കൻ, കെ.എസ്. ഹരിഹരൻ, എൻ.പി. കുഞ്ഞിക്കണാരൻ, എം. ദിവാകരൻ, ടി. നാരായണൻ വേട്ടാളി, എം.വി. കരുണാകരൻ, പി.ടി. ഹരിദാസൻ, എൻ.വി. ബാലകൃഷ്ണൻ, ഡോ. കെ.എൻ. അജോയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.