പരിസ്​ഥിതി പ്രശ്​നം പരിഗണിക്കണം

കോഴിക്കോട്: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം തകർന്ന വീടുകളും മറ്റു കെട്ടിടങ്ങളും പുനർനിർമിക്കുേമ്പാൾ പരിസ്ഥിതി ആഘാതത്തെ സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തണമെന്നും പരിസ്ഥിതി സൗഹൃദമായ നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിർദേശം നൽകണമെന്നും ലോക് താന്ത്രിക് ജനതാദൾ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. ആർ.എൻ. രഞ്ജിത് സ്വാഗതം പറഞ്ഞു. സലിം മടവൂർ, കെ. ശങ്കരൻ, എൻ.കെ. വത്സൻ, എം.പി. ശിവാനന്ദൻ, എൻ.സി. മോയിൻകുട്ടി, ഭാസ്കരൻ കൊഴുക്കല്ലൂർ, എ.ടി. ശ്രീധരൻ, പി.എം. തോമസ്, രാമചന്ദ്രൻ കുയ്യണ്ടി, കെ.കെ. കൃഷ്ണൻ, കെ.എം. ബാബു, മനീഷ് കുളങ്ങര, സച്ചിൻ വില്യാപ്പള്ളി, ബാബു കുളൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.