ഉള്ള്യേരി: ഗ്രാമപഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിെൻറ അന്തിമ സ്ഥലപരിശോധന നടത്തി. കക്കഞ്ചേരിയിലെ അൻജനോറ മലയില്‍ എം.കെ. രാഘവന്‍ എം.പിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് പരിശോധന നടത്തിയത്. കേന്ദ്രീയ വിദ്യാലയം അസി. കമീഷണര്‍ കരുണാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ എൽ.ആർ. രോഷ്നി നാരായണൻ, അഡീഷനല്‍ തഹസില്‍ദാര്‍ ഗോഗുല്‍ ദാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എസ്. വിനോദ്കുമാർ, പൊതുമരാമത്ത് എക്സി. എന്‍ജിനീയര്‍ ശ്രീകാന്ത്, സര്‍വേയര്‍ മുഹമ്മദ് റിയാസ്, ഉള്ള്യേരി വില്ലേജ് ഓഫിസര്‍ ഗീതാമണി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചന്ദ്രിക പൂമടത്തിൽ, ടി. ഗണേഷ് ബാബു, സതീഷ് കന്നൂര്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു. സ്ഥലപരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. സ്ഥലം അനുയോജ്യമാണെന്നും റിപ്പോര്‍ട്ട് ഉടന്‍ ഡല്‍ഹി കേന്ദ്രീയ വിദ്യാലയ ആസ്ഥാനത്ത് നല്‍കുമെന്നും എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ജില്ലയിലെ നിലവിലെ രണ്ടു കേന്ദ്രീയ വിദ്യാലയങ്ങള്‍ ദൂരസ്ഥലങ്ങളിലായതിനാലാണ് ഇതിനിടയിലുള്ള കുട്ടികളെക്കൂടി പരിഗണിച്ച് ഉള്ള്യേരിയിലെ സ്ഥലം സ്കൂളിനായി തിരഞ്ഞെടുത്തത്. 2013ലാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നുവന്നത്. അൻജനോറ മലയിലെ ആേറക്കര്‍ ഭൂമിയില്‍ രണ്ടുതവണ പരിശോധന നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.