സംഭാവന നൽകി

വടകര: ചോമ്പാല കറപ്പക്കുന്ന് ബംഗ്ലക്കുന്ന് സാമൂഹിക വികസന സമിതി ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50,000 രൂപ വടകര ആർ.ഡി.ഒ വി.പി. അബ്്ദുറഹിമാൻ ഏറ്റുവാങ്ങി. പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളി പ്രിയേഷ് മാളിയെക്കലിനെ ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരൻ, വടകര അഡീഷനൽ തഹസിൽദാർ കെ.കെ. രവീന്ദ്രൻ, ഉഷ ചാത്തങ്കണ്ടി, എം. പ്രമോദ്, കെ.കെ. രാജേഷ്, എം.എം. മനോഹരൻ, എം.സി. രാജീവൻ എന്നിവർ സംസാരിച്ചു. അപേക്ഷ തീയതി നീട്ടി വടകര: സാക്ഷരത മിഷനും വടകര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷക്ക് ഈ മാസം 20 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. വിവരങ്ങൾക്ക് ബ്ലോക്ക് വികസന കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ: 9496131017. ഭാരവാഹികൾ വടകര: തെരു െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ: രാജൻ പറമ്പത്ത് (പ്രസി), രാജൻ തെക്കൻറവിട, യു. സുരേഷ് ബാബു (വൈ. പ്രസി), കെ. സുനിൽകുമാർ (സെക്ര), ബാബുരാജ് പാറോൽ, പി. സജീവ്കുമാർ (ജോ. സെക്ര), ഇ. ബാലകൃഷ്ണൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.