കോഴിക്കോട്: അടുത്തിരിക്കുന്ന കൂട്ടുകാരെൻറ സ്വപ്നങ്ങൾക്കുമേൽ പ്രളയം പെരുമഴയായി പെയ്തിറങ്ങിയപ്പോൾ താങ്ങായി സഹപാഠികൾ. തങ്ങളുടെ സർഗശേഷി ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വിനിയോഗിക്കുകയാണ് ഇൗ കുട്ടികൾ. വെള്ളിമാടുകുന്ന് െജ.ഡി.ടി ഇസ്ലാം ഹൈസ്കൂളിലെ വിദ്യാർഥികളാണ് സഹപാഠിെക്കാരു വീട് എന്ന സന്ദേശവുമായി പ്രളയത്തിൽ കഷ്ടതയനുഭവിക്കുന്ന സ്കൂളിലെ കുട്ടികൾക്കുവേണ്ടി ചിത്രംവരച്ചു വരുമാനം കെണ്ടത്താൻ മുന്നിട്ടിറങ്ങിയത്. ദുരിത ബാധിതർക്കു വേണ്ടിയുള്ള ഭവന പദ്ധതിയുടെ ആദ്യഘട്ടമാണ് തുടങ്ങിയത്. എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട് എന്നിവയുടെ സഹകരണത്തോടെ ചിത്രകലാ അധ്യാപകൻ സാജിത് ചോലയിലിെൻറ നേതൃത്വത്തിൽ ക്രയോൺ ആർട്സ്ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ 250ഒാളം വിദ്യാർഥികളെയാണ് പ്രളയം ബാധിച്ചത്. ഇതിൽ വീടു നഷ്ടെപ്പട്ടവരെ സഹായിക്കാനാണ് ചിത്രം വിറ്റുകിട്ടുന്ന തുക ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. അഞ്ചാം ക്ലാസ് മുതൽ പത്തു വെരയുള്ള ക്ലാസിലെ 200 ഒാളം വിദ്യാർഥികൾ ചിത്രം വരക്കാനെത്തിയിരുന്നു. പ്രകൃതിയുമായി സംവദിക്കുന്നതാണ് എല്ലാ ചിത്രങ്ങളും. ഹെഡ് മാസ്റ്റർ ഇ. അബ്ദുൽ ഗഫൂർ, കെ.ടി. സുനിൽ, കെ.എം. സാദിഖ്, ടി. ഹാരിസ്, അമൽ ഇഖ്ബാൽ, കെ. അഷ്റഫ്, സി. അദീബ്, സഫറുല്ല, കെ.കെ. മജീദ് എന്നിവർ സംസാരിച്ചു. ഫോേട്ടാ: pk 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.