കുളങ്ങരത്ത്​ പാറക്കുളത്തിലെ മാലിന്യം: പരിഹാരം വൈകുന്നു

കക്കട്ടിൽ: കുളങ്ങരത്തെ പാറക്കുളം സംരക്ഷണമില്ലാതെ നശിച്ച് നാട്ടുകാർക്ക് ഭീഷണിയായതിനെ തുടർന്ന് വാർഡ് അംഗത്തി​െൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗ തീരുമാനം പ്രഖ്യാപനത്തിലൊതുങ്ങി. മാലിന്യം നിറഞ്ഞും കക്കൂസ് മാലിന്യം തള്ളിയും കൊതുകുവളർത്തു കേന്ദ്രമായി മാറിയ കുളത്തിലെ വെള്ളം നിറം മാറിയതിനാൽ നൽകിയ പരാതിയെ തുടർന്നായിരുന്നു കഴിഞ്ഞ ജൂൺ മാസം ആദ്യം യോഗം വിളിച്ചത്. തുടർന്ന് ജലം ശേഖരിച്ച് പരിശോധനക്കായി കൊണ്ടുപോയി. പരിശോധനഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. റവന്യൂ പുറമ്പോക്കിലെ വറ്റാത്ത നീരുറവയായ കുളങ്ങരത്തെ പാറക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കുന്നുമ്മൽ പഞ്ചായത്തിലെ കുളങ്ങരത്ത് റവന്യൂ പുറമ്പോക്കിൽ ഒന്നേമുക്കാൽ ഏക്കറോളം വരുന്ന സ്ഥലത്തെ വലിയ പാറക്കുളത്തിലെ ജലമാണ് അധികൃതരുടെ അനാസ്ഥ കാരണം പാഴാവുന്നത്. പാറ പൊട്ടിച്ചതിനെ തുടർന്ന് രൂപപ്പെട്ട കുളത്തിൽ മാലിന്യം തള്ളുന്നുണ്ടെങ്കിലും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ കണ്ടിെല്ലന്ന് നടിക്കുകയാണ്. മൂന്ന് മീറ്ററിലധികം ആഴമുള്ള ഈ കുളത്തിലെ ജലം ആർക്കും ഉപകരിക്കാതെ പരിസരവാസികൾക്ക് ഭീഷണിയായി കെട്ടിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.