ദേശീയ ഗ്രാമീണ ഗവേഷകസംഗമം: കേരളത്തില്‍നിന്ന്​ മൂന്നു​ പേർക്ക്​ പുരസ്കാരം

കൽപറ്റ: ഹൈദരാബാദിൽ നടന്ന ദേശീയ ഗ്രാമീണ ഗവേഷക സംഗമത്തില്‍ കേരളത്തില്‍ നിന്നുള്ള നാലു ഗ്രാമീണ ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് പുരസ്കാരം. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഷാജി വര്‍ഗീസിന് സുസ്ഥിര ഭവന നിര്‍മാണത്തിലും കണ്ണൂരില്‍ നിന്നുതന്നെയുള്ള പി. അജയന് കുടിവെള്ളം-ശുചിത്വം എന്ന വിഭാഗത്തിലും വയനാട്ടിൽനിന്നുള്ള ഒലി അമന്‍ ജോധക്ക് സുസ്ഥിര ഉപജീവനം എന്ന വിഭാഗത്തിലുമാണ് അംഗീകാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഓട്ടോമാറ്റിക് ഡെസ്റ്റ് റിമൂവിങ് സിസ്റ്റമാണ് ഷാജി വര്‍ഗീസ് പ്രദര്‍ശിപ്പിച്ചത്. വയര്‍ലെസ് വാട്ടര്‍ ലെവല്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ സിസ്റ്റമാണ് അജയന്‍ പ്രദര്‍ശിപ്പിച്ചത്. തേനീച്ച വളർത്തൽ യന്ത്രമാണ് ഒലി അമന്‍ ജോധ പ്രദര്‍ശിപ്പിച്ചത്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തി​െൻറ നേതൃത്വത്തിലാണ് ഗവേഷകര്‍ ഗ്രാമീണ ഗവേഷക സംഗമത്തില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.