കാലിക്കറ്റ്​ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ അധ്യാപക നിയമനം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അറബിക്, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്്, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സോഷ്യോളജി എന്നീ വിഷയങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസർമാരെ നിയമിക്കുന്നതിനുള്ള വാക്-ഇൻ ഇൻറർവ്യൂ സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ സഹിതം ഹാജരാവണം. ഒഴിവുകളുടെ എണ്ണം, റിസർവേഷൻ ടേൺ, അഭിമുഖം നടത്തുന്ന തീയതി തുടങ്ങിയ മറ്റു വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.sdeuoc.ac.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.