കോഴിക്കോട്: എൻ.െഎ.ടിയിൽ താൽക്കാലിക ഒാഫിസ് അസിസ്റ്റൻറ് നിയമനത്തിനുള്ള എഴുത്തുപരീക്ഷ 2018 സെപ്റ്റംബർ 18ന് നടക്കും. വിശദ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക. അതിജീവനത്തിന് മാനസിക കരുത്തേകാൻ ഡോക്യുമെൻററി കോഴിക്കോട്: പ്രളയം നേരിട്ട ജനതയുടെ മാനസികാരോഗ്യം നിലനിർത്താൻ ഡോക്യുമെൻററി ഒരുക്കി. യുവ ആർക്കിടെക്റ്റ് എസ്.ആർ. ബിബിത് സംവിധാനം ചെയ്ത 'അതിജീവനത്തിെൻറ മാനസികാരോഗ്യം' എന്ന ഡോക്യുമെൻററി ദുരന്തത്തിെൻറ ഒാർമകൾ പേറുന്നവരുടെ മാനസിക പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും പറഞ്ഞുതരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആസ്ഥാനമായ ഇംഹാൻസിെൻറയും (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്) ജില്ല ഭരണകൂടത്തിെൻറയും സാമൂഹിക നീതി വകുപ്പിെൻറയും സഹകരണത്തോടെയാണ് ഡോക്യുമെൻററി നിർമിച്ചത്. പ്രളയത്തിൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവർക്ക് ഉത്തരമാണ് ഡോക്യുമെൻററി. പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ജില്ല കലക്ടർ യു.വി. ജോസ്, സൈക്യാട്രിക് സോഷ്യൽ വർക്ക് ഡിപ്പാർട്മെൻറ് ഹെഡ് സീമ പി. ഉത്തമൻ, സാമൂഹിക നീതി വകുപ്പ് ഒാഫിസർ ഷീബ മുംതാസ് എന്നിവരുടെ വാക്കുകളാണ് ഡോക്യുമെൻററിയിലുള്ളത്. ഫേസ്ബുക്ക് പേജിലൂടെ കലക്ടറാണ് ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത്. കാമറ ചെയ്തിരിക്കുന്നത് രാജേഷ് മലർകണ്ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.