'നവകേരള നിർമിതിയിൽ ഗ്രന്​ഥശാല പ്രവർത്തകർ അണിനിരക്കുക'

കോഴിക്കോട്: കേരളത്തെ പുനർനിർമിക്കുന്നതിന് സർക്കാർ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ലൈബ്രറി പ്രവർത്തകർ അണിനിരക്കണമെന്ന് ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ അഞ്ച് ഗ്രന്ഥാലയങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നവയാണ്. മറ്റു ചില ഗ്രന്ഥശാലകളിൽ പുസ്തകങ്ങൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബർ 14ലെ ഗ്രന്ഥശാല ദിനാചരണത്തോടൊപ്പം എല്ലാ ഗ്രന്ഥശാലകളും ദുരിതാശ്വാസ നിധി സംഭരിക്കണമെന്ന് പ്രസിഡൻറ് എൻ. ശങ്കര​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ. ചന്ദ്രൻ, ബി. സുരേഷ് ബാബു, എ. ഗംഗാധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.