സംസ്​ഥാന അധ്യാപക അവാർഡ് ജില്ലക്ക് അഭിമാനമായി പി.കെ. ജീവൻ നവാസും പി.കെ. സുഗുണനും

കുറ്റ്യാടി: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടി ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. ജീവൻ നവാസും, ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂൾ അധ്യാപകൻ പി.കെ. സുഗുണനും ജില്ലക്ക് അഭിമാനമായി. നവാസിന് ൈപ്രമറി വിഭാഗത്തിലും സുഗുണന് സെക്കൻഡറി വിഭാഗത്തിലുമാണ് അവാർഡ്. ഇരുവരുടെയും അവാർഡിലൂടെ കുന്നുമ്മൽ ഉപജില്ലക്ക് ലഭിച്ചത് ഇരട്ട നേട്ടം. ദേവർകോവിൽ, ചാത്തങ്കോട്ടുനട സ്കൂളുകൾ അയൽപക്ക സ്ഥാപനങ്ങളുമാണ്. വേറിട്ട പരിപാടികളിലൂടെ ഉപജില്ലയിലെ മികച്ച സ്കൂളായി ദേവർകോവിലിനെ ജീവൻ നവാസ് ഉയർത്തുകയായിരുന്നു. ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി സ്കൂളായി സ്ഥാപനം മാറി. വിദ്യാലയ വികസന സെമിനാർ, ജലസംഭരണ സന്ദേശയാത്ര, പ്രാദേശിക പി.ടി.എ, രക്ഷിതാക്കളുടെ കലാകായിക മേള, സ്നേഹവീട് എന്നിവ നടത്തി. ഉപജില്ലയിലെ വിദ്യാലയ ചരിത്രരേഖ 'നേരി'​െൻറ ചീഫ് എഡിറ്ററായിരുന്നു. എസ്.എസ്.എ നടത്തിയ ദേശീയ മികവ് സെമിനാറിന് തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ രണ്ടു വിദ്യാലയങ്ങളിൽ ഒന്ന് ദേവർകോവിലായിരുന്നു. ശിശുവിദ്യാഭ്യാസ ഗവേഷകൻ കൂടിയായ ഡോ. ഡി. സച്ചിത്തുമായി സഹകരിച്ച് പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്ന പദ്ധതികൾ സ്കൂളിൽ നടപ്പാക്കി. സർവ ശിക്ഷാ അഭിയാൻ മികവ് അവാർഡ്, ബെസ്റ്റ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന് നേടിക്കൊടുത്തു. റോട്ടറി ക്ലബി​െൻറ നാഷൻബിൽഡർ അവാർഡും നേടുകയുണ്ടായി. 35 വർഷമായി സ്കൂളിൽ സേവനം ചെയ്യുന്നു. 15 കൊല്ലമായി ഹെഡ്മാസ്റ്ററാണ്. േട്രഡ് യൂനിയൻ നേതാവും കമ്യൂണിസ്റ്റുമായിരുന്ന പി.കെ. മൊയ്തുവി​െൻറ മകനാണ്. ഭാര്യ: പി.ടി. മുംതസ് (വടക്കുമ്പാട് ഹൈസ്കൂൾ അധ്യാപിക). മക്കൾ: ഇൻസമാം നവാസ്, നദാൻ ആസിൽ, നദാൻ ഹൈസം (മൂവരും വിദ്യാർഥികൾ). 30 വർഷമായി ഹിന്ദി പ്രചാരകനായ പി.കെ. സുഗുണൻ 22 വർഷമായി ചാത്തങ്കോട്ടുനട എച്ച്.എസിൽ ഹിന്ദി അധ്യാപകനാണ്. സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് സി.പി.ഒ ആണ്. 10 വർഷമായി ജെ.ആർ.സി കൗൺസിലറായിരുന്നു. സർക്കാറി‍​െൻറ 'നാളേക്കിത്തിരി' ഉൗർജ സംരക്ഷണ പദ്ധതിയുമായി സ്കൂൾ പരിസരത്തുള്ള 200 വീടുകളിൽ ബോധവത്കരണം നടത്തി. സർക്കാറി​െൻറ കുട്ടികൃഷി പദ്ധതിയുടെ ഭാഗമായി സ്റ്റുഡൻറ് പൊലീസിനെ പങ്കെടുപ്പിച്ച് വയനാട് വെള്ളമുണ്ടയിൽ ഒന്നര ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തി. ഇത് വിളവെടുത്ത് സ്കൂളിൽ ഭക്ഷണമൊരുക്കി. കൃഷിചെയ്ത 88 കുട്ടികൾക്കും വീടുകളിലേക്ക് പുത്തരിച്ചോറിന് നെല്ല് നൽകി. സംസ്ഥാന, ജില്ല സ്കൂൾ കലോത്സവ വേദികളിലെ സ്ഥിരം അനൗൺസറാണ്. സ്കൂളിൽ പാലിയേറ്റിവ് യൂനിറ്റ് സ്ഥാപിച്ച് നിത്യരോഗികൾക്ക് ലക്ഷത്തിൽ പരം രൂപയുടെ സഹായങ്ങൾ എത്തിച്ചു. പഴയകാല കായികതാരമാണ്. പിതാവ്: പരേതനായ തേങ്ങാകല്ലുമ്മൽ കണ്ണൻ. മാതാവ്: പാലോത്തുകുളങ്ങര ചിരുത. ഭാര്യ: ശ്രീജ (അധ്യാപിക). മക്കൾ: ഭരത്, സുദർശ്, പ്രണാം (എല്ലാവരും വിദ്യാർഥികൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.