മെയ്ത്ര ഹോസ്​പിറ്റലിൽ ജനറൽ വാർഡുകൾ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: ആരോഗ്യസേവന രംഗത്ത് അത്യാധുനിക സേവനങ്ങളുമായി കടന്നുവന്ന മെയ്ത്ര ഹോസ്പിറ്റലിൽ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജനറൽ വാർഡുകൾ പ്രവർത്തനമാരംഭിച്ചു. രോഗികൾക്ക് മിതമായ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കാനാണ് വാർഡുകൾ ആരംഭിച്ചത്. ആഗോള നിലവാരത്തിലുള്ള ഈ ആരോഗ്യ സേവന കേന്ദ്രം രോഗികൾക്ക് മികച്ച സേവനമാണ് നൽകുന്നത്. ആധുനിക സാങ്കേതിക വിദ്യയും ചികിത്സ സൗകര്യങ്ങളും മികച്ച ഡോക്ടർമാരുടെ പിന്തുണയും മേയ്ത്രക്കുണ്ട്. മൂല്യാധിഷ്ഠിത മാതൃക പിന്തുടരുന്ന മേയ്ത്രയുടെ സവിശേഷത ഹാർട്ട് ആൻഡ് വാസ്കുലർ കെയർ, ബോൺ ആൻഡ് ജോയൻറ് കെയർ, ന്യൂറോ സയൻസ് എന്നീ മികവി​െൻറ കേന്ദ്രങ്ങളാണ്. ഗ്യാസ്േട്രാ എൻട്രോളജി, പൾമനോളജി, യൂറോളജി, നെേഫ്രാളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ക്രിട്ടിക്കൽ കെയർ, എമർജൻസി, ഡയബറ്റോളജി, അനസ്േതഷ്യ, ഫിസിക്കൽ തെറപ്പി ആൻഡ് റീഹാബിലിറ്റേഷൻ, ഒഫ്താൽമോളജി, ഡർമറ്റോളജി, ഇ.എൻ.ടി, സൈക്യാട്രി, ഡ​െൻറൽ, ഗൈനക്കോളജി ആൻഡ് ലാപ്പറോസ്കോപ്പിക് സർവിസസ് എന്നീ വിഭാഗത്തിലെ മികച്ച ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.