പി.പി. ഉമർകോയ പുരസ്​കാരം യു.കെ. കുമാരന്​ സമർപ്പിച്ചു

കോഴിക്കോട്: പി.പി. ഉമർകോയയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പി.പി. ഉമർകോയ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് നടത്തി. ചടങ്ങിൽ 2018ലെ ഉമർകോയ പുരസ്കാരം സാഹിത്യകാരൻ യു.കെ. കുമാരന് എം.െഎ. ഷാനവാസ് എം.പി സമർപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ കെ.വി. കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു. പ്രശസ്തിപത്ര സമർപ്പണം സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് നിർവഹിച്ചു. എൻജിനീയർ പി. മമ്മദ്കോയ പരിചയപ്പെടുത്തി. ഡോ. കെ. മൊയ്തു, ഉമർകോയ അനുസ്മരണം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.എ. അസീസ് സ്വാഗതവും വൈസ് പ്രസിഡൻറ് കട്ടയാട്ട് വേണുേഗാപാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.