പാലോറ മലയിൽ കുന്നിടിച്ച്​ നിർമാണം: പ്രദേശവാസികൾ സംരക്ഷണ സമിതി രൂപവത്കരിച്ചു

കൊടുവള്ളി: കിഴക്കോത്ത്, മടവൂർ വില്ലേജ് ഓഫിസ് പരിധിയിൽപ്പെട്ട പാലോറ മലയിൽ കുന്നിടിച്ച് നടക്കുന്ന നിർമാണം പരിസ്ഥിതി ആഘാതത്തിന് ഇടയാക്കുമെന്ന് വിമർശിച്ച് പ്രദേശവാസികൾ രംഗത്തെത്തി. പ്രദേശവാസികളെ ഭീതിയിലാഴ്ത്തി നടക്കുന്ന പ്രവൃത്തികൾക്കെതിരെ നാട്ടുകാർ സംരക്ഷണസമിതി രൂപവത്കരിച്ചു. പാലോറ മല സംരക്ഷണ സമിതി ഭാരവാഹികൾ: അബ്ദുൽ റസാഖ് (രക്ഷാധികാരി), എ.പി. അബു(ചെയർ), റാസിഖ്, സി.പി. അബൂബക്കർ (വൈ.ചെയർ), ജൗഹർ ഫസൽ (കൺ), എ.കെ. സമീർ, മോയിൻകുട്ടി (ജോ.കൺ), സിറാജ് (ട്രഷ). പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ചെയർമാൻ പി.എച്ച്. താഹ, രാമചന്ദ്ര മാരാർ എന്നിവരുടെ നേതൃത്വത്തിൽ പാലോറ മലപ്രദേശം സന്ദർശിച്ച് കമ്മിറ്റിക്ക് പിന്തുണ അറിയിച്ചു. അധികൃതർക്ക് പരാതി നൽകാൻ തീരുമാനിച്ചു. കിഴക്കോത്ത് വില്ലേജ് പരിധിയിൽ കാവിലുമ്മാരം, അരിക്കുഴിയിൽ പ്രദേശങ്ങളും മടവൂർ വില്ലേജ് പരിധിയിൽ ഒതയോത്ത് പുറായിൽ, ഇടനിലാവിൽ, മടവൂർമുക്ക് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പാലോറ മല. കുന്നിടിക്കൽ, പൈലിങ്, നിർമാണപ്രവൃത്തി എന്നിവമൂലം മണ്ണിടിഞ്ഞുവീഴുകയും വീടുകൾക്കും ജീവനും ഭീഷണി നിലനിൽക്കുന്നതായും സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.