മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃക -എളമരം കരീം എം.പി

കോഴിക്കോട്: പ്രളയക്കെടുതിയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് എളമരം കരീം എം.പി അഭിപ്രായപ്പെട്ടു. കോഴിക്കോട് എൻ.ജി.ഒ യൂനിയന്‍ ഹാളില്‍ മത്സ്യത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വജീവന്‍ പണയംവെച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തും കണാന്‍ കഴിയില്ല. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കേരളത്തില്‍ സംഭവിച്ചത്. വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചില്ല. ഡാം തുറന്നുവിട്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന പ്രചാരണം വസ്തുതാപരമല്ല. ഡാമുകള്‍ ഒന്നുമില്ലാത്ത മലപ്പുറത്ത് 47 പേരാണ് മരിച്ചത്. ശക്തമായ മഴയും ഉരുൾപൊട്ടലുമാണ് ഇതിന് കാരണം. ദുരിതബാധിതരെ സംരക്ഷിക്കാനുള്ള നടപടികളാണ് നടക്കുന്നത്. എല്ലാ സഹായങ്ങളും സ്വീകരിച്ച് മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമം. ഇതി​െൻറ ഭാഗമായി എം.പിമാരുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ സ്പീക്കര്‍ നിർദേശിച്ചിരുന്നു. പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ കേരളത്തില്‍ ചെലവഴിക്കാൻ എം.പിമാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ. മുകുന്ദന്‍, മാമ്പറ്റ ശ്രീധരന്‍, സി.പി. മുസാഫർ അഹമ്മദ്, എ.കെ. രമേഷ് എന്നിവർ സംസാരിച്ചു. കെ. ദാസന്‍ എം.എൽ.എ സ്വാഗതവും വി.കെ. മോഹൻദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.