* എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചത് മൂന്നു കോടി * നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിക്ക് തിരുവമ്പാടി: കെ.എസ്.ആർ.ടി.സി സബ്ഡിപ്പോ കെട്ടിട നിർമാണത്തിെൻറ സാങ്കേതിക തടസ്സങ്ങൾ നീങ്ങി. നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിക്ക് നൽകി ഉത്തരവായി. ജോർജ് എം. തോമസ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2016-17 വർഷം മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തിക്ക് 2,78,96,160 രൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. കെട്ടിട നിർമാണത്തിന് തിരുവമ്പാടി കറ്റ്യാട് 1.75 ഏക്കർ ഭൂമി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിരുന്നു. വയൽ പ്രദേശം തരംമാറ്റി കിട്ടാൻ വൈകിയതും നിർമാണാനുമതി വൈകിപ്പിച്ചു. കെ.എസ്.ആർ.ടി.സി ഓഫിസ്, ബസ്സ്റ്റാൻഡ്, വർക്ക്ഷോപ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയം. ഒരു വർഷംകൊണ്ട് കെട്ടിടം പ്രവൃത്തി പൂർത്തീകരിക്കും. 2011 ഫെബ്രുവരി 28നാണ് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ പ്രവർത്തനം തുടങ്ങിയത്. സ്േറ്റഷൻ മാസ്റ്ററുടെ ഓഫിസ് തിരുവമ്പാടി ബസ്സ്റ്റാൻഡിൽ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലും വർക്ക് ഷോപ്പ് സ്വകാര്യ സ്ഥലത്ത് വാടകക്കുമാണ് എട്ട് വർഷമായി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമാണം പൂർത്തിയാകുന്നതോടെ നിലവിലുള്ള ഓപറേറ്റിങ് സെൻറർ സബ് ഡിപ്പോ പദവിയിലേക്ക് ഉയരും. മലയോര മേഖലയിലേക്ക് ഉൾപ്പെടെ ദീർഘദൂര ബസ് സർവിസുകളും ആരംഭിക്കാനാകും. Thiru 1 നിർദിഷ്ട തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ കെട്ടിട സമുച്ചയത്തിെൻറ രൂപരേഖ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.