ഒരു വിളിപ്പാടരികെ പദ്ധതിക്ക് തുടക്കമായി

കുന്ദമംഗലം: പ്രളയാനന്തരം വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ പരിഹരിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ സംരഷണയജ്ഞത്തി​െൻറ കീഴിൽ 'ഒരു വിളിപ്പാടരികെ' പദ്ധതിക്ക് തുടക്കമായി. ഡയറ്റ്, എസ്.എസ്.എ, ഇംഹാൻസ് എന്നിവയെ ഏകോപിപ്പിച്ചാണ്‌ പ്രത്യേക ദൗത്യസേന രൂപവത്കരിച്ച് പ്രവർത്തന പദ്ധതി നടപ്പാക്കുന്നത്. ദുരന്തനിവാരണ മാനേജ്മ​െൻറിൽ പ്രഫഷനൽ ഗ്രൂപ്പായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശീലന പരിപാടി മെഡിക്കൽ കോളജ് ഇംഹാൻസ് ഹാളിൽ ഡയറക്ടർ ഡോ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ. അജിത് അധ്യക്ഷനായി. എസ്.എസ്.എ പ്രോഗ്രാം ഓഫിസർ അബ്ദുൽ ഹക്കീം, ഡയറ്റ് െലക്ചറർ ഡോ. ഭാമിനി, ജില്ല ചൈൽഡ്‌ലൈൻ ഓഫിസർ അഫ്സൽ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഒാഡിനേറ്റർ ബി. മധു സ്വാഗതവും ജോയ് ടി.എസ് നന്ദിയും പറഞ്ഞു. photo Kgm1 വിദ്യാർഥികളുടെ മാനസിക സമ്മർദങ്ങൾ കുറക്കുന്നതിന് 'ഒരു വിളിപ്പാടരികെ' പദ്ധതി കോഴിക്കോട് ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.